headerlogo
politics

ജി.വി.എച്ച്.എസ്.എസ്. മേപ്പയൂരിൽ അധികൃതരുടെ വിദ്യാർത്ഥി വിരുദ്ധ നിലപാടിനെതിരെ പരാതിയുമായി കെ.എസ്.യു. യൂണിറ്റ് കമ്മിറ്റി

പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്നും കെ.എസ്.യു.

 ജി.വി.എച്ച്.എസ്.എസ്. മേപ്പയൂരിൽ അധികൃതരുടെ വിദ്യാർത്ഥി വിരുദ്ധ നിലപാടിനെതിരെ പരാതിയുമായി കെ.എസ്.യു. യൂണിറ്റ് കമ്മിറ്റി
avatar image

NDR News

27 Jun 2024 06:44 PM

മേപ്പയൂർ: മേപ്പയൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ വിവിധ തരത്തിലുള്ള വിദ്യാർത്ഥി വിരുദ്ധ നിലപാടുമായി അധികൃതർ മുന്നോട്ടു പോവുന്ന സാഹചര്യത്തിൽ കെ.എസ്.യു. സ്കൂൾ യൂണിറ്റ് കമ്മിറ്റി പ്രിൻസിപ്പാളിന് പരാതി നൽകി.

      വിദ്യാർത്ഥികളെ പഠനത്തിന്റെ പേരിൽ വേർതിരിക്കൽ, അധികൃതരുടെ ഭാഗത്തു നിന്നുള്ള മോശം പരമർശം, പ്രാർത്ഥന സമയം അനുവദിക്കാത്തത്, ഫുൾ കൈ യൂണിഫോം നിരോധനം, കാന്റീനിന്റെ ശോചനിയാവസ്ഥ എന്നിവയാണ് വിദ്യാർത്ഥികൾ ഉയർത്തിയ പ്രധാന പ്രശ്നങ്ങൾ. 

      വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ പഠിച്ച് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്ന് കെ.എസ്.യു. ജില്ലാ സെക്രട്ടറി അമീൻ മേപ്പയൂർ, മണ്ഡലം പ്രസിഡന്റ്‌ അതുൽ പുതിയെടുത്ത് എന്നിവർ അറിയിച്ചു.

NDR News
27 Jun 2024 06:44 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents