നാഷണൽ ജനതാദൾ ബാലുശ്ശേരി പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രൻ പൂക്കിണറമ്പത്ത് ഉദ്ഘാടനം ചെയ്തു
ബാലുശ്ശേരി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നാഷണൽ ജനതാദൾ ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വീട്ടുമുറ്റത്ത് ഒരു ഔഷധത്തോട്ടം പരിപാടി സംഘടിപ്പിച്ചു.
പരിപാടിയുടെ ഭാഗമായി നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വീടുകളിൽ ഔഷധത്തോട്ടം വെച്ചുപിടിപ്പിച്ചു. ചടങ്ങ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രൻ പൂക്കിണറമ്പത്ത് ഉദ്ഘാടനം ചെയ്തു.