ബാലസംഘം പേരാമ്പ്ര ഏരിയ കമ്മിറ്റി പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു
എക്സിക്യൂട്ടീവ് അംഗം റീഥികറിയ പരിപാടി ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ബാലസംഘം പേരാമ്പ്ര ഏരിയ കമ്മിറ്റി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ദിനാചരണം പേരാമ്പ്ര ഗവ. താലൂക്ക് ഹോസ്പിറ്റൽ പരിസരത്ത് വൃക്ഷ തൈ നട്ടുകൊണ്ട് ജില്ലാ എക്സിക്യൂട്ടീവ് അംഗം റീഥികറിയ ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡൻ്റ് സാഞ്ചൽ എസ്.ജെ. അദ്ധ്യക്ഷത വഹിച്ചു. ഏരിയാ കോഡിനേറ്റർ കെ.കെ. നിധീഷ്, പി.എം. സുലഭ, വ്യാസ് വിജയ്, ഭവ്യ ബിന്ദു എന്നിവർ സംസാരിച്ചു. സ്മേര എസ്. ചടങ്ങിന് സ്വാഗതം പറഞ്ഞു.