മലബാർ മേഖലയിൽ കൂടുതൽ പ്ലസ് ടു സീറ്റ് അനുവദിക്കണം; നാഷണൽ ജനതാദൾ
നാഷണൽ ജനതാദൾ ജില്ലാ നേതൃസംഗമം സംസ്ഥാന ജനറൽ സെക്രട്ടറി പി. പ്രദീപൻ കുമാർ ഉദ്ഘാടനം ചെയ്തു
ബാലുശ്ശേരി: ഈ വർഷം പ്ലസ് വൺ സീറ്റിന് അർഹത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും തുടർ പഠനത്തിന് അവസരമൊരുക്കണമെന്നും പ്ലസ് വണ്ണിന് കൂടുതൽ സീറ്റ് അനുവദിച്ചുകൊണ്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നും പകർച്ചപ്പനികൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഹെൽത്ത് സെൻ്ററുകളിൽ കൂടുതൽ സ്റ്റാഫുകളെ നിയമിക്കണമെന്നും നാഷണൽ ജനതാദൾ ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടു.
കോഴിക്കോട് ജില്ലാ നേതൃസംഗമം ബാലുശ്ശേരിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി. പ്രദീപൻ കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ചോലക്കര മുഹമ്മദ്, ചന്ദ്രൻ പൂക്കിണാറമ്പത്ത്, ജില്ലാ പ്രസിഡന്റ് പി.പി. അഷറഫ്, ജനറൽ സെക്രട്ടറി സുരേഷ്, സത്യഭാമ, അസീസ്, കുഞ്ഞിക്കണാരേട്ടൻ എന്നിവർ സംസാരിച്ചു. ശശിധരൻ പുലരി നന്ദി രേഖപ്പെടുത്തി.