തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം
ബൂത്ത് പ്രസിഡന്റ് സൗദ കുറ്റിക്കണ്ടി നിർവഹിച്ചു

അരിക്കുളം: തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ഐ.എൻ.ടി.യു.സി. മെമ്പർഷിപ്പ് ക്യാമ്പയിന് അരിക്കുളം മണ്ഡലത്തിൽ തുടക്കമായി. ജൂൺ 1 മുതൽ 15 വരെയാണ് ക്യാമ്പയിൻ. അരിക്കുളം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് തല ഉദ്ഘാടനം മഹിളാ കോൺഗ്രസ് 150-ാം ബൂത്ത് പ്രസിഡന്റ് സൗദ കുറ്റിക്കണ്ടി നിർവഹിച്ചു.
ഐ.എൻ.ടി.യു.സി. അരിക്കുളം മണ്ഡലം പ്രസിഡന്റ് മുഹമ്മദ് എടച്ചേരി അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് അരിക്കുളം മണ്ഡലം വൈസ് പ്രസിഡന്റ് പി.എം. കുഞ്ഞിരാമാൻ, റിയാസ് ഊട്ടേരി, വനീതാ ലീഗ് - മഹിളാ കോൺഗ്രസ് പ്രവർത്തകരും പങ്കെടുത്തു.