സി.ഐ.ടി.യു. കാവുന്തറ മേഖല കമ്മിറ്റി കാവുന്തറ വെൽഫെയർ സ്കൂൾ ശുചീകരിച്ചു
സി.പി.ഐ.എം. കാവുന്തറ ലോക്കൽ സെക്രട്ടറി സി. ശശി ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: സി.ഐ.ടി.യു. അവകാശ പോരാട്ടങ്ങളുടെ അമ്പത്തിനാലാം വാർഷികത്തിൽ നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു. കാവുന്തറ മേഖല കമ്മിറ്റിയുടെ നേതൃത്യത്തിൽ കാവുന്തറ വെൽഫെയർ സ്കൂൾ ശുചീകരിച്ചു. സി.പി.ഐ.എം. കാവുന്തറ ലോക്കൽ സെക്രട്ടറി സി. ശശി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മേഖല പ്രസിഡൻ്റ് ടി. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.എം. ശശി, പി.ടി.എ. പ്രസിഡൻ്റ് ഇസ്മയിൽ, പ്രബിദ എന്നിവർ പങ്കെടുത്തു.