കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ചോലക്കര മുഹമ്മദ് ധർണ്ണ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിക്കടിയുണ്ടാവുന്ന ചികിത്സാ പിഴവിലും കുത്തഴിഞ്ഞ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളിലും പ്രതിഷേധിച്ചുകൊണ്ട് നാഷണൽ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ചോലക്കര മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി. പ്രദീപ് കുമാർ, ചന്ദ്രൻ പൂക്കിണാറമ്പത്ത്, യുവ ജനതാദൾ സംസ്ഥാന പ്രസിഡന്റ് യൂസഫലി മടവൂർ, ജില്ലാ പ്രസിഡൻ്റ് പി.പി. അഷറഫ്, കുഞ്ഞി കണാരൻ, ശശിധരൻ, പുലരി സുരേഷ് എന്നിവർ സംസാരിച്ചു.