പേരാമ്പ്രയിൽ ബാലസംഘം യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി
ഏരിയാ തല ഉദ്ഘാടനം ജില്ലാ കമ്മിറ്റി അംഗം എസ്.ജെ. സാഞ്ചൽ നിർവഹിച്ചു
പേരാമ്പ്ര: ബാലസംഘം പേരാമ്പ്ര ഏരിയ യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി. ഏരിയാ തല ഉദ്ഘാടനം മേപ്പയൂർ സൗത്ത് മേഖലയിലെ കായലാട് യൂണിറ്റിൽ ജില്ലാ കമ്മിറ്റി അംഗം എസ്.ജെ. സാഞ്ചൽ ഉദ്ഘാടനം ചെയ്തു. കണ്ണകി ആർ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു.
ഏരിയാ കോഡിനേറ്റർ കെ.കെ. നിധിഷ്, ഭവ്യ ബിന്ദു, രമ്യ എ.പി. തുടങ്ങിയവർ സംസാരിച്ചു. അൽജിൻ എസ്. സ്വാഗതവും നിവേദ് ആർ.എസ്. നന്ദിയും പറഞ്ഞു. ശിവാനി പി. (സെക്രട്ടറി), നിവേദ് ആർ.എസ്. (പ്രസിഡൻ്റ്) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.