കീഴരിയൂർ മണ്ഡലം ഐ.എൻ.ടി.യു.സി. ഉന്നത വിജയികളെ അനുമോദിച്ചു
പ്രശസ്ത നാടക രചയിതാവ് ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: കീഴരിയൂർ മണ്ഡലം ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി. പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. പ്രശസ്ത നാടക രചയിതാവ് ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.സി. രാജൻ അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡൻ്റ് കെ. രാജീവൻ മുഖ്യപ്രഭാക്ഷണം നടത്തി.
യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മിസ്ഹബ് കീഴരിയൂർ, ജെ.എസ്.എസ്. ജില്ലാ സെക്രട്ടറി കെ.എം. സുരേഷ് ബാബു, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഇ.എം. മനോജ്, ജലജ, ഗോപാലൻ കുറ്റിഒയത്തിൽ, സവിത നിരത്തിൻ്റെ മീത്തൽ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ കെ.കെ. ദാസൻ, കെ. ബാബു, ഐ.എൻ.ടി.യു.സി. പ്രസിഡൻ്റ് ടി.പി. യൂസഫ്, കെ.എം. വേലായുധൻ, എം.കെ. സുരേഷ്ബാബു, പ്രജീഷ് എൻ.എം., കെ. സുരേന്ദ്രൻ, ഷാജി പി.ടി. എന്നിവർ സംസാരിച്ചു.