headerlogo
politics

പേരാമ്പ്ര മണ്ഡലം ഖത്തർ കെ.എം.സി.സി. വിധവ പെൻഷൻ പദ്ധതിയ്ക്ക് തുടക്കം

പദ്ധതിയുടെ ഉദ്ഘാടനം സാദിഖലി തങ്ങൾ നിർവ്വഹിച്ചു

 പേരാമ്പ്ര മണ്ഡലം ഖത്തർ കെ.എം.സി.സി. വിധവ പെൻഷൻ പദ്ധതിയ്ക്ക് തുടക്കം
avatar image

NDR News

21 May 2024 07:51 PM

മേപ്പയൂർ: ഖത്തർ കെ.എം.സി.സി. പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ നിന്നുമുള്ള 30 ഓളം നിർധനരായ വിധവകൾക്ക് മാസം തോറും നിശ്ചിത സംഖ്യ പെൻഷൻ കൊടുക്കാനുള്ള 'വിധവാ പെൻഷൻ' പദ്ധതിയുടെ മണ്ഡലം തല ഉദ്ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

      ഖത്തർ കെ.എം.സി.സി. കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ടി.ടി. കുഞ്ഞമ്മദ് ആദ്യ ഗഡു തങ്ങളിൽ നിന്നും ഏറ്റുവാങ്ങി. ചടങ്ങിൽ മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുൽറബ്ബ്, കെ.എം.സി.സി. പേരാമ്പ്ര മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് ചാവട്ട്, ജനറൽ സെക്രട്ടറി സി.കെ.സി. ഇസ്മാഈൽ, വൈസ് പ്രസിഡൻ്റ് സിദ്ധീഖ് കാരയാട്, പേരാമ്പ്ര പഞ്ചായത്ത് പ്രസിഡൻ്റ് വല്ലാറ്റ യൂസുഫ്, ജനറൽ സെക്രട്ടറി ടി.കെ. റിയാസ് എന്നിവർ പങ്കെടുത്തു.

NDR News
21 May 2024 07:51 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents