പ്ലസ് വൺ സീറ്റ് മലബാറിനോടുള്ള നീതി നിഷേധത്തിനെതിരെ എസ്.കെ.എസ്.എസ്.എഫ്. പെൻ പ്രൊട്ടസ്റ്റ് സംഘടിപ്പിച്ചു
നടുവണ്ണൂർ അൽ ഹുദാ ജുമാ മസ്ജിദ് മുദരിസ് അൻവർ സ്വാദിഖ് ഫൈസി ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: പ്ലസ് വൺ സീറ്റ് നീതി നിഷേധത്തിനെതിരെ എസ്.കെ.എസ്.എസ്.എഫ്. രണ്ടാം ഘട്ട സമരത്തിൻ്റെ ഭാഗമായി നടുവണ്ണൂർ മേഖല കമ്മിറ്റി നടുവണ്ണൂർ ടൗണിൽ പെൻ പ്രൊട്ടസ്റ്റ് സംഘടിപ്പിച്ചു. നടുവണ്ണൂർ അൽ ഹുദാ ജുമാ മസ്ജിദ് മുദരിസ് അൻവർ സ്വാദിഖ് ഫൈസി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് റംഷാദ് ദാരിമി അദ്ധ്യക്ഷനായി. ജലീൽ ദാരിമി മുഖ്യ പ്രഭാഷണം നടത്തി.
എം.എം. അബ്ദുൽ അസീസ്, അലി റഫീഖ് ദാരിമി, സുബൈർ ദാരിമി, ഫർഹാൻ തിരുവോട്, ശാഫി ബാഖവി, ജന. സെക്രട്ടറി ഫവാസ് ദാരിമി, റസ്സൽ മേപ്പയൂർ, ആഷിക്ക് നടുവണ്ണൂർ, ഇ.കെ. റഹീസ്, ഷാമിൽ എലങ്കമൽ തുടങ്ങിയവർ നേതൃത്വം നൽകി.