കോട്ടൂരിൽ നാഷണൽ ജനതാദൾ ഉന്നത വിജയികളെ അനുമോദിച്ചു
പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രൻ പൂക്കിണാറമ്പത്ത് യോഗം ഉദ്ഘാടനം ചെയ്തു
കോട്ടൂർ: നാഷണൽ ജനതാദൾ കോട്ടൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രൻ പൂക്കിണാറമ്പത്ത് യോഗം ഉദ്ഘാടനം ചെയ്തു.
കോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഗോപാലൻകുട്ടി നരയംകുളം അദ്ധ്യക്ഷനായി. യോഗത്തിൽ ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡൻ്റ് ഗണേശൻ, ജനറൽ സെക്രട്ടറി അനീഷ് നരയംകുളം, രഘു കൂട്ടാലിട, ബാബു അവിടനല്ലൂർ തുടങ്ങിയവർ സംസാരിച്ചു. ശശിധരൻ പുലരി നന്ദി രേഖപ്പെടുത്തി.