സി. ഹരിയുടെ ദേഹവിയോഗം സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് വലിയ നഷ്ടം
നിര്യാണത്തിൽ നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രൻ പൂക്കിണാറമ്പത്ത് അനുശോചിച്ചു
നടുവണ്ണൂർ: സമത വിചാര വേദി സംസ്ഥാന പ്രസിഡൻ്റ് സി. ഹരിയുടെ ദേഹവിയോഗം സോഷ്യലിസ്റ്റ് ചേരിക്ക് തീരാ നഷ്ടമാണെന്ന് നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രൻ പൂക്കിണാറമ്പത്ത് അനുശോചന സന്ദേശത്തിൽ പ്രസ്താവിച്ചു.
സോഷ്യലിസ്റ്റ് ചിന്താഗതിയുള്ള ആളുകളെ കണ്ടെത്തി പ്രസ്ഥാനത്തിന്റെ ഭാഗമാക്കുകയും സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്യുന്ന ഒരു പൊതുപ്രവർത്തകനെയും നാടിന് നഷ്ടമായതായി അദ്ദേഹം പ്രസ്താവിച്ചു.