ഐ.എൻ.ടി.യു.സി. അരിക്കുളം മണ്ഡലം കമ്മിറ്റി മെയ് ദിനം ആഘോഷിച്ചു
എസ്. മുരളിധരൻ പരിപാടി ഉദ്ഘാടനം ചെയ്തു

അരിക്കുളം: ഐ.എൻ.ടി.യു.സി. അരിക്കുളംമണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ മെയ് ദിനാ ആഘോഷത്തിന്റെ ഭാഗമായി വർഗ്ഗീയതക്കെതിരെ സ്നേഹദീപം കൊളുത്തലും വർഗ്ഗീയ വിരുദ്ധ പ്രതിജ്ഞയും എടുത്തു. എസ്. മുരളിധരൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ഐ.എൻ.ടി.യു.സി. അരിക്കുളം മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് എടച്ചേരി അധ്യക്ഷത വഹിച്ചു. പി.കെ.കെ. ബാബു സ്വാഗതവും അനിൽകുമാർ അരിക്കുളം നന്ദിയും പറഞ്ഞു.
ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് സി. രാമദാസ്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീധരൻ കണ്ണമ്പത്ത്, ബ്ലോക്ക് കോൺഗ്രസ് എക്സിക്യൂട്ടീവ് അംഗം കെ. ശ്രീകുമാർ, കോൺഗ്രസ് അരിക്കുളം മണ്ഡലം വൈസ് പ്രസിഡൻ്റ് പി.എം. കുഞ്ഞിരാമാൻ, ഐ.എൻ.ടി.യു.സി. മുൻ മണ്ഡലം പ്രസിഡൻ്റ് റിയാസ് ഊട്ടേരി ദാമു നായർ, ഇ. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.