മതനിരപേക്ഷത നിലനിർത്താനുള്ള പേരാട്ടത്തിൽ എൽ.ഡി.എഫിന് വലിയ പങ്ക് വഹിക്കാനുണ്ട്; കെ. ലോഹ്യ
മൊടക്കല്ലൂർ മേഖലാ എൽ.ഡി.എഫ്. റാലി കെ. ലോഹ്യ ഉദ്ഘാടനം ചെയ്തു
മൊടക്കല്ലൂർ: രാജ്യത്തെ ജനാധിപത്യം, മതനിരപേക്ഷത എന്നിവ നിലനിർത്താനുള്ള വലിയ പേരാട്ടമാണ് ഈ തെരഞ്ഞെടുപ്പെന്നും കോൺഗ്രസും ബി.ജെ.പിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും വ്യത്യസ്ഥ ബദൽ ഉയർത്തുന്നതിന് ഇടതുപക്ഷത്തിന് വലിയ പങ്കുണ്ടെന്നും അർ.ജെ.ഡി. നേതാവ് കെ. ലോഹ്യ പറഞ്ഞു. മൊടക്കല്ലൂർ മേഖലാ എൽ.ഡി.എഫ്. റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി. ഗണേശൻ അദ്ധ്യക്ഷത വഹിച്ചു സതീശൻ ഉണ്ണികുളം, സി.എം. സത്യൻ, ചന്ദ്രൻ പൊയിലിൽ, സി. രവീന്ദ്രൻ, ടി.കെ. കരുണാകരൻ എന്നിവർ സംസാരിച്ചു.