വ്യാജ പ്രചാരണം പൊളിഞ്ഞു; യു.ഡി.എഫ്. കുടുംബസംഗമം
മേപ്പയൂർ എളമ്പിലാട് യു.ഡി.എഫ്. കുടുംബ സംഗമം കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു
മേപ്പയൂർ: സാമൂഹ്യ മാധ്യമങ്ങളിലൂടെ എൽ.ഡി.എഫ്. സ്ഥാനാർത്ഥിക്കെതിരെ മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്ന വ്യാജ ആരോപണം പൊളിഞ്ഞതായി മേപ്പയൂർ എളമ്പിലാട് ചേർന്ന ബൂത്ത് 107 യു.ഡി.എഫ്. കുടുംബസംഗമം അഭിപ്രായപ്പെട്ടു. യു.ഡി.എഫ്. സ്ഥാനാർത്ഥി ഷാഫി പറമ്പിൽ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും സംഗമം ചൂണ്ടിക്കാട്ടി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി. രാമചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. ചെയർമാൻ മുജീബ് കോമത്ത് അധ്യക്ഷനായി. ഇ.കെ. മുഹമ്മദ് ബഷീർ, പി.കെ. അനീഷ്, എം.എം. അഷറഫ്, ഷർമിന കോമത്ത്, റാബിയ എടത്തിക്കണ്ടി, പി.പി. ബഷീർ, പി.എസ്. സുഭിലാഷ്, ഹാഷിം മേയനത്താഴ, പുത്തലത്ത് അഷറഫ്, നരിക്കുനി അബ്ദുല്ല എന്നിവർ സംസാരിച്ചു.