headerlogo
politics

മതേതര ഇന്ത്യയെ ശക്തമാക്കാൻ ഷാഫി വിജയിക്കണം: രാഹുൽ മാങ്കൂട്ടത്തിൽ

സിപിഎം മത്സരിക്കുന്നത് ചിഹ്നം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി

 മതേതര ഇന്ത്യയെ ശക്തമാക്കാൻ ഷാഫി വിജയിക്കണം: രാഹുൽ മാങ്കൂട്ടത്തിൽ
avatar image

NDR News

01 Apr 2024 07:22 AM

പേരാമ്പ്ര: വടകരയിൽ നിന്ന് ഷാഫി പറമ്പിലിനെ വിജയിപ്പിക്കുന്നത് മതേര ഇന്ത്യയെ ശക്തമാക്കാനും, രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി നൽകി ഇന്ത്യാ മുന്നണിയെ അധികാരത്തിലേറ്റാനു വേണ്ടിയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.എന്നാൽ സിപിഎം ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തങ്ങളുടെ അംഗീകാരം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി മാത്രമാണ്. കോൺഗ്രസിന്റെ മത്സരം രാജ്യത്തെ രക്ഷിക്കാൻ വേണ്ടിയാണ് അല്ലാതെ, ചിഹ്നം നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയല്ല,രാഹുൽ പറഞ്ഞു.

      മുളിയങ്ങലിൽ നൊച്ചാട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തോടു നുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.യോഗത്തിൽ ചെയർമാൻ ടി.പി നാസർ അധ്യക്ഷത വഹിച്ചു. മിസ്അബ് കീഴയരിയൂർ, ഇ.അശോകൻ, ആർ.കെ മുനീർ, കെ. മധുകൃഷ്ണൻ, പി.എം പ്രകാശൻ, വി.വി ദിനേശൻ, ടി.കെ. ഇബ്രാഹിം, എസ്.കെ അസ്സയിനാർ, വി.പി അബദുൾ സലാം,അൻവർ ഷാ, എന്നിവർ പ്രസംഗിച്ചു.

NDR News
01 Apr 2024 07:22 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents