കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റി യാത്രയയപ്പും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു
റവന്യൂ ജില്ലാ സെക്രട്ടറി ഇ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകർക്ക് യാത്രയയപ്പും, ഇഫ്ത്താർ വിരുന്നും നൽകി. റവന്യൂ ജില്ലാ സെക്രട്ടറി ഇ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു.
ഉപജില്ല പ്രസിഡൻ്റ് കെ. നാസിബ് അധ്യക്ഷത വഹിച്ചു. രമേഷ് കാവിൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നിർവാഹക സമിതി അംഗം സജീവൻ കുഞ്ഞോത്ത് ഇഫ്താർ സന്ദേശം കൈമാറി.
എൻ. ശ്യാംകുമാർ, ടി.സി. സുജയ, പി. രാജീവൻ, ടി. സതീഷ് ബാബു, ആർ.പി. ശോഭിത്, പി.കെ. അബ്ദുറഹ്മാൻ, ജെ.എൻ. ഗിരീഷ്, ടി.കെ. രഞ്ജിത്ത്, ഒ.പി. റിയാസ്, കെ.വി. രജീഷ് കുമാർ എന്നിവർ സംസാരിച്ചു