headerlogo
politics

ഡ്രൈവിങ് സ്കൂൾ പരിഷ്കാരങ്ങൾ അനുവദിക്കാനാവില്ല; മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ സിഐടിയു

ഡ്രൈവിങ് സ്കൂളുകാരോട് മന്ത്രി ശത്രുതയോടെ പെരുമാറുന്നുവെന്നും ആരോപണം.

 ഡ്രൈവിങ് സ്കൂൾ പരിഷ്കാരങ്ങൾ അനുവദിക്കാനാവില്ല;  മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ സിഐടിയു
avatar image

NDR News

27 Mar 2024 02:16 PM

തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ സിഐടിയു. ഡ്രൈവിങ് സ്കൂൾ പരിഷ്കാരങ്ങൾ അനുവദിക്കാനാവില്ലെന്നും ഡ്രൈവിങ് സ്കൂളുകാരോട് മന്ത്രി ശത്രുതയോടെ പെരുമാറുന്നുവെന്നും സിഐടിയു പറഞ്ഞു. ഗണേഷ് കുമാറിനെതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ സിഐടിയു സമരമാരംഭിച്ചു. 

 

ഗണേഷ് കുമാർ ഇടതു മന്ത്രിസഭയിലെ അംഗമാണെന്ന് ഓർമിക്കണമെന്ന് മുൻ എംഎൽഎയും എ കെ ഡി എസ് ഡബ്ള്യൂ യു പ്രസിഡന്റുമായ കെ കെ ദിവാകരൻ പറഞ്ഞു. ഡ്രൈവിങ് സ്കൂളുകാരോട് മന്ത്രി ശത്രുതയോടെ പെരുമാറുകയാണ്. എൽഡിഎഫിലെ മന്ത്രിയാണെന്ന കാര്യം ഓർമിപ്പിക്കുകയാണ്. മന്ത്രിയെ നിയന്ത്രിക്കണം. തൊഴിലാളികൾ വിചാരിച്ചാൽ അത് നടക്കും. 

 

     ഫെബ്രുവരി 21-ലെ സർക്കുലർ പിൻവലിക്കണം. മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് ചെയ്യുമെന്നും ആവശ്യമെങ്കിൽ മന്ത്രിയെ വഴിയിൽ തടയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

NDR News
27 Mar 2024 02:16 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents