നൊച്ചാട്ട് എൽ.ഡി.എഫ്. 168-ാം ബൂത്ത് കൺവെൻഷനും ഓഫീസ് ഉദ്ഘാടനവും
സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു
നൊച്ചാട്: എൽ.ഡി.എഫ്. 168-ാം ബൂത്ത് കൺവെൻഷനും ബൂത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും എം.എൽ.എയും സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ടി.പി. രാമകൃഷ്ണൻ നിർവ്വഹിച്ചു. കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
സി. മുഹമ്മദ്, എടവന സുരേന്ദ്രൻ, എ.കെ. മോഹനൻ എന്നിവർ സംസാരിച്ചു. ടി.എം. ശിവാന്ദനൻ സ്വാഗതവും പി.എം. രജിഷ് നന്ദിയും പറഞ്ഞു.