headerlogo
politics

മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കേണ്ടതില്ല'; മാത്യു കുഴൽനാടന്‍റെ ഹർജിയിൽ വിജിലൻസിന്‍റെ വിശദീകരണം

അന്വേഷണത്തിന് ആവശ്യമായ തെളിവുകൾ മാത്യു കുഴൽനാടൻ ഹാജരാക്കിയിട്ടില്ലെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു.

 മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കേണ്ടതില്ല'; മാത്യു കുഴൽനാടന്‍റെ ഹർജിയിൽ വിജിലൻസിന്‍റെ വിശദീകരണം
avatar image

NDR News

14 Mar 2024 03:13 PM

കൊച്ചി: മാത്യു കുഴൽനാടൻ്റെ മാസപ്പടി ആരോപണത്തിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കാനാവില്ലെന്ന് വിജിലൻസ് . മാത്യു കുഴൽനാടന്‍റെ ഹർജിക്ക് മറുപടി നല്‍കുകയായിരുന്നു വിജിലൻസ്. അന്വേഷണത്തിന് ആവശ്യമായ തെളിവുകൾ മാത്യു കുഴൽനാടൻ ഹാജരാക്കിയിട്ടില്ലെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച റിപ്പോർട്ടും വിജിലന്‍സ് സമർപ്പിച്ചു.

മുഖ്യമന്ത്രിക്കും മകൾ വീണയ്ക്കുമെതിരെ നൽകിയ പരാതിയിൽ വിജിലൻസ് നടപടിയെടുത്തില്ലെന്നാണ് മാത്യു കുഴൽനാടൻ്റെ ആരോപണം. കേസ് തുടർ വാദത്തിനായി ഈ മാസം 27-ാം തീയതിയിലേക്ക് മാറ്റിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ, സിഎംആർഎൽ, സിഎംആർഎൽ എം ഡി, എക്സാലോജിക് എം ഡി എന്നിവരെ എതിർകക്ഷികളാക്കിയാണ് മാത്യു കുഴൽനാടൻ ഹർജി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് കോടതി വിജിലൻസിന് നോട്ടീസ് അയച്ചിരുന്നു.

കുഴൽനാടൻ്റെ പരാതിയിൽ എന്ത് നടപടിയെടുത്തുവെന്ന് അറിയിക്കാനാണ് വിജിലൻസിനോട് കോടതി നിർദേശിച്ചിരിക്കുന്നത്. ഇതേ വിഷയവുമായി ബന്ധപ്പെട്ട് മറ്റു കോടതികളിലും ഹർജികൾ നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

NDR News
14 Mar 2024 03:13 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents