ബിജെപിയിലേക്ക് വരാന്‍ കേരളത്തിലെ മൂന്ന് കോൺഗ്രസ് നേതാക്കൾ ചര്‍ച്ച നടത്തിയെന്ന് ബിജെപി നേതാവ്
നാളെയവര്‍ ബിജെപിയിൽ ചേരുമ്പോൾ വിശ്വാസം വരുമെന്നും നേതാവ്
തിരുവനന്തപുരം : കേരളത്തിലെ മൂന്നിലേറെ കോൺഗ്രസ് നേതാക്കൾ ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന് ബിജെപി നേതാവ് വി പി ശ്രീപത്മനാഭൻ സ്വകാര്യ ചാനലിന്റെ ചര്‍ച്ചയിൽ പറഞ്ഞു. കേരളത്തിലെ മുതിര്‍ന്ന നേതാക്കളാണ് ചര്‍ച്ച നടത്തിയതെന്ന് ശ്രീപത്മനാഭൻ വിശദീകരിച്ചു. പത്മജയുടെ ബിജെപി പ്രവേശനത്തെ വിമര്‍ശിക്കുന്നവരിൽ പലരും ബിജെപിയുമായി നേരത്തെ ചര്‍ച്ച നടത്തിയവരായിരുന്നുവെന്ന് കെ സുരേന്ദ്രൻ ഇന്ന് പറഞ്ഞിരുന്നു.
ഇത് ശരിവെച്ചാണ് ബിജെപി നേതാവിന്റെയും പ്രതികരണം.'കേരളത്തിലെ മൂന്നിലേറെ നേതാക്കൾ ഒന്നര വര്‍ഷത്തിനിടെ ബിജെപിയുമായി ചര്‍ച്ച നടത്തി. ഇവരിൽ പലരും മുതിര്‍ന്ന നേതാക്കളാണ്. ഇക്കാര്യം എനിക്ക് നേരിട്ട് അറിവുളളതാണ്. പേരുവിവരം സാമാന്യമര്യാദ കാരണം വെളിപ്പെടുത്തുന്നില്ല'. നാളെയവര്‍ ബിജെപിയിൽ ചേരുമ്പോൾ വിശ്വാസം വരുമെന്നും വി പി ശ്രീപത്മനാഭൻ വിശദീകരിച്ചു.