സിദ്ധാർത്ഥന്റെ ഘാതകരെ അറസ്റ്റ് ചെയ്യണം: അരിക്കുളത്ത് യുഡിഎഫ് പ്രതിഷേധ പ്രകടനം
കുരുടി മുക്കിലാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്
അരിക്കുളം: പൂക്കോട്ട് വെറ്റിനറി സർവകലാശാല ക്യാമ്പസിൽ കൊലപ്പെട്ട സിദ്ധാർത്ഥിന്റെ കൊലയാളികളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക, കേസ് സിബിഐക്ക് വിടുക കേരളത്തിലെ ക്യാമ്പസുകളിൽ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അരിക്കുളം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുരുടി മുക്കിൽ മുക്കിൽ പ്രതിഷേധ പന്തം കൊളുത്തി പ്രകടനം നടത്തി.
വിവി എം ബഷീർ മാസ്റ്റർ കെ അഷറഫ് മാസ്റ്റർ ശശി ഉട്ടേരി എൻ കെ അഷറഫ് ലതേഷ് പുതിയ ടുത്ത് പൊയിലങ്ങൾ അമ്മദ്, അശോകൻ, അനസ് കാരയാട്, പി പി കെ അബ്ദുല്ല, സക്കരിയ മാവട്ട്, സി ചേക്കുട്ടി, കോയക്കുട്ടി, ശുഹൈബ് തറമൽ, ഫൈസൽ പറമ്പത്ത്, ബഷീർ ഇ കെ ചന്ദ്രൻ മാസ്റ്റർ പി കെ കെ ബാബു എന്നിവരും യുഡിഎഫ് ബൂത്ത് നേതാക്കളും നേതൃത്വം നൽകി.