headerlogo
politics

വടകരയിൽ കെ.കെ. ശൈലജ; ലോക്സഭാ തെരഞ്ഞെടുപ്പിൽ സി.പി.എം. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ബി.ജെ.പിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുകയാണ് ലക്ഷ്യമെന്ന് എം.വി. ഗോവിന്ദൻ

 വടകരയിൽ കെ.കെ. ശൈലജ; ലോക്സഭാ തെരഞ്ഞെടുപ്പിൽ സി.പി.എം. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
avatar image

NDR News

27 Feb 2024 04:27 PM

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സി.പി.എം. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുകയാണ് ലക്ഷ്യമെന്നും എല്ലാവരും പാർട്ടി ചിഹ്നത്തിലായിരിക്കും മത്സരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

     ആറ്റിങ്ങൽ - വി ജോയ്, കൊല്ലം - എം. മുകേഷ്, പത്തനംതിട്ട - ഡോ. ടി.എം. തോമസ് ഐസക്, ആലപ്പുഴ - എ.എം. ആരിഫ്, എറണാകുളം - കെ.ജെ. ഷൈൻ, ഇടുക്കി- ജോയ്സ് ജോർജ്ജ്, ചാലക്കുടി - പ്രൊഫ. സി. രവീന്ദ്രനാഥ്, ആലത്തൂർ - കെ. രാധാകൃഷ്ണൻ, മലപ്പുറം - വി. വസീഫ്, പൊന്നാനി - കെ.എസ്. ഹംസ, കോഴിക്കോട് - എളമരം കരീം, വടകര - കെ.കെ. ശൈലജ, പാലക്കാട് - എ. വിജയരാഘവൻ, കണ്ണൂർ - എം.വി. ജയരാജൻ, കാസർകോട് - എം.വി. ബാലകൃഷ്ണൻ എന്നിവരെയാണ് പ്രഖ്യാപിച്ചത്.

      തിരുവനന്തപുരം, കണ്ണൂർ കാസർഗോഡ് എന്നീ മൂന്നിടങ്ങളിൽ താൽക്കാലിക സെക്രട്ടറിമാരെ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

NDR News
27 Feb 2024 04:27 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents