headerlogo
politics

രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു; പൂജപ്പുരയിലെ സ്വീകരണത്തിന് കേസ്

ഫാസിസ്റ്റ് സർക്കാരിനെതിരായ പോരാട്ടം തുടരുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

 രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു; പൂജപ്പുരയിലെ സ്വീകരണത്തിന് കേസ്
avatar image

NDR News

19 Jan 2024 08:03 AM

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാനത്ത അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്. പൂജപ്പുര ജയിലിന് മുന്നിൽ സ്വീകരണം ഒരുക്കിലായതിനാണ് കേസ്.12 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പ്രതി പട്ടികയിൽ ഉൾപ്പെടുത്തി. രാഹുൽ മാങ്കൂട്ടത്തിലാണ് രണ്ടാം പ്രതി. കണ്ടാലറിയുന്ന 200 ഓളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട് ഗതാഗതം തടസപ്പെടുത്തിയെന്നും പൊതുജന സമാധാനം തകർത്തുവെന്നുമാണ് എഫ്ഐആർ. ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ

      പ്രകോപനമുണ്ടാക്കിയെന്നും സർക്കാർ ഫ്ളക്സ് ബോർഡുകൾ തകർത്തുവെന്നും എഫ്ഐആറിൽ പറയുന്നു. പൊലീസ് ആജ്ഞ ലംഘിച്ചു ന്യായവിരുദ്ധ പ്രവർത്തി നടത്തിയെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. രാഹുൽ റിമാന്‍ഡിൽ കഴിഞ്ഞിരുന്ന പൂജപ്പുര ജയിലിന് മുന്നിൽ സ്വീകരിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വൻ നിരതന്നെയുണ്ടായിരുന്നു. പ്രവർത്തകർക്കൊപ്പം ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസ്, ഷാഫി പറമ്പിൽ എംഎൽഎ, പിസി വിഷ്ണുനാഥ് തുടങ്ങിയവരും സ്വീകരിക്കാനെത്തിയിരുന്നു..

     ഫാസിസ്റ്റ് സർക്കാരിനെതിരായ പോരാട്ടം തുടരുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിരിന്നു. പിണറായി കിരീടം താഴെ വയ്ക്കണം. ജനങ്ങൾ പിന്നാലെയുണ്ട്. ഇനിയും സമരം കൊണ്ട് ജയിൽ നിറക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിരുന്നു.

NDR News
19 Jan 2024 08:03 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents