ഇബ്രാഹിം രക്തസാക്ഷി ദിനത്തിൽ മേപ്പയ്യൂരിൽ സിപിഎമ്മിന്റെ ബഹുജന റാലി
എളമരം കരീം എംപി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ : ആർഎസ്എസുകാർ കൊലപ്പെടുത്തിയ മേപ്പയൂരിലെ സിപിഎം പ്രവർത്തക നായിരുന്ന ഇടത്തിൽ ഇബ്രാഹിമിന്റെ രക്തസാക്ഷി ദിനത്തിൽ മേപ്പയൂരിൽ സിപിഐഎം നേതൃത്വത്തിൽ ബഹുജന റാലി സംഘടിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗമായ എളമരം കരീം എംപി റാലിയുടെ ശേഷം നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ രാജീവൻ ചടങ്ങിൽ അധ്യക്ഷം വഹിച്ചു.
1987 ഡിസംബർ 28 ആം തീയതി വൈകുന്നേരമാണ് മേപ്പയ്യൂർ ടൗണിൽ വച്ച് എടത്തിൽ ഇബ്രാഹിം ക്രൂരമായി കൊല ചെയ്യപ്പെടുന്നത്. സ്വന്തം ബേക്കറി ഷോപ്പിനു മുന്നിൽ സഹോദരങ്ങളോട് സംസാരിച്ചിരിക്കവേ, അവരുടെ കൺ മുന്നിൽ വച്ചാണ് കൊല്ലപ്പെട്ടത്. സിപിഐഎം ലോക്കൽ കമ്മിറ്റി അംഗമായും ഡിവൈഎഫ്ഐ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ആയും പ്രവർത്തിച്ചു കൊണ്ടിരിക്കവേയാണ് ഇബ്രാഹിമിന്റെ രക്തസാക്ഷിത്വം.
സിപിഎം ഏരിയ സെക്രട്ടറി എം കുഞ്ഞമ്മദ്, സിപിഎം ജില്ലാ കമ്മിറ്റിയംഗം എ കെ ബാലൻ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ. വി. ബാബു, മുൻ എം.എൽ.എ., എൻ കെ രാധ, മേപ്പയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ, കെ കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. പി. പി. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു