എം വി ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസ്; സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യലിന് ഹാജരാക്കി
സിപിഐഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി സന്തോഷാണ് കേസ് നൽകിയത്

കണ്ണൂർ: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ സ്വപ്ന സുരേഷ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി.
കണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് സ്വപ്ന ഹാജരായത്. സിപിഐഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി സന്തോഷാണ് കേസ് നൽകിയത്.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള ആരോപണങ്ങളിൽ നിന്ന് പിന്മാറാൻ 30 കോടി രൂപ എം വി ഗോവിന്ദൻ വാഗ്ദാനം ചെയ്തുവെന്നും ഇല്ലെങ്കിൽ ജീവൻ അപകടത്തിലാക്കുമെന്ന് കണ്ണൂരിലെ വിജേഷ് പിള്ള എന്നയാൾ പറഞ്ഞുവെന്നുമാണ് സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞത്. ഇതിനെതിരെയാണ് സിപിഐഎം ഏരിയ സെക്രട്ടറി സന്തോഷ് എം വി ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന പരാതി നൽകിയത്.