എസ്എഫ്ഐ നേതാവ് ഗാന്ധി പ്രതിമയിൽ കറുത്ത കണ്ണട ധരിപ്പിച്ചു; പരാതിയുമായി കെഎസ്‌യു
എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗം അതിൽ നാസറാണ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചത്

ആലുവ: രാഷ്ട്രപിതാവിനെ വിദ്യാർത്ഥി നേതാവ് അപമാനിച്ചെന്ന് പരാതി. ആലുവ ചൂണ്ടി ഭാരത് മാതാ ലോ കോളേജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അദീൻ നാസറിനെതിരെയാണ് പരാതി.മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച് വീഡിയോ എടുത്തു കൊണ്ടാണ് എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗം അതിൽ നാസർ മഹാത്മാ ഗാന്ധിയെ അവഹേളിച്ചത്. ക്രിസ്മസ് ആഘോഷത്തിനിടെ കോളേജിലെ മഹാത്മാഗാന്ധി പ്രതിമയിൽ അദീൻ കറുത്ത കണ്ണട ധരിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ചൂണ്ടി ഭാരത് മാതാ ലോ കോളേജിലെ യൂണിയൻ ഭാരവാഹി കൂടിയാണ് അതിൽ നാസർ. എന്തായാലും മഹാത്മാഗാന്ധി മരിച്ചതല്ലേ എന്ന പരിഹാസം കൂടി നടത്തിയിട്ടാണത്രേ നാസര്‍ കൃത്യം ചെയ്തത്. എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗം കൂടിയായ എസ് എഫ് ഐ നേതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചത് കോടതിയിൽ ചോദ്യം ചെയ്യുമെന്ന് മറ്റ് വിദ്യാർത്ഥികൾ പ്രതികരിച്ചു. അതിൽ നാസറിന്റെ പ്രവർത്തി വിഡിയോയിൽ പകർത്തിയത് കൂടെയുള്ളവർ തന്നെയാണ്. ഒരു പബ്ലിക് പ്രോസിക്യൂട്ടറിന്റെ മകൻ കൂടിയാണ് അദില്‍. സംഭവം എന്താണെന്ന് തിരക്കിയ ശേഷം പ്രതികരിക്കാമെന്ന് എസ്എഫ്ഐ ജില്ലാ നേതൃത്വം പ്രതികരിച്ചു.