headerlogo
politics

കേരള ബിജെപിക്ക് പുതിയ മുഖം; സംസ്ഥാന ഉപാധ്യക്ഷൻ മേജർ രവി, സി രഘുനാഥ് ദേശീയ കൗൺസിലിൽ

ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയാണ് ഇരുവർക്കും പാർട്ടി അംഗത്വം നൽകിയത്.

 കേരള ബിജെപിക്ക് പുതിയ മുഖം; സംസ്ഥാന ഉപാധ്യക്ഷൻ മേജർ രവി, സി രഘുനാഥ് ദേശീയ കൗൺസിലിൽ
avatar image

NDR News

26 Dec 2023 03:09 PM

തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകനും നടനുമായ മേജർ രവിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നാമനിർദേശം ചെയ്തു. കണ്ണൂരിൽ നിന്നുള്ള നേതാവ് സി രഘുനാഥിനെ ദേശീയ കൗൺസിലിലേക്കും നാമനിർദേശം ചെയ്തു.

 

   ധർമ്മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച കോൺഗ്രസിൻ്റെ മുതിർന്ന നേതാവായ സി രഘുനാഥും മേജർ രവിയും കഴിഞ്ഞ ദിവസം ന്യൂഡൽഹിൽ വെച്ചാണ് ബിജെപിയിൽ ചേർന്നത്.

   ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയാണ് ഇരുവർക്കും പാർട്ടി അംഗത്വം നൽകിയത്.ചലച്ചിത്ര താരം ദേവനെയും കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന ഉപാധ്യക്ഷ സ്ഥാനത്ത് നിയമിച്ചിരുന്നു. 

NDR News
26 Dec 2023 03:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents