headerlogo
politics

പേരാമ്പ്രയിൽ യു.ഡി.വൈ.എഫ്. വിളംബര റാലി നടത്തി

ടി.ബി. റോഡ് പരിസരത്ത് രാജൻ മരുതേരി ഫ്ലാഗ് ഓഫ് ചെയ്തു

 പേരാമ്പ്രയിൽ യു.ഡി.വൈ.എഫ്. വിളംബര റാലി നടത്തി
avatar image

NDR News

20 Dec 2023 10:15 PM

പേരാമ്പ്ര: പേരാമ്പ്രയിൽ നടക്കുന്ന യു.ഡി.എഫ്. കുറ്റ വിചാരണ സദസിന്റെ പ്രചരണാർഥം യു.ഡി.വൈ.എഫ്. നിയോജക മണ്ഡലം കമ്മിറ്റി പേരാമ്പ്രയിൽ വിളംബര റാലി നടത്തി. പേരാമ്പ്ര ടി.ബി. പരിസരത്ത് നിന്നും ആരംഭിച്ച ജാഥ ചെമ്പ്ര റോഡിലെ ഉമ്മൻ ചാണ്ടി നഗറിൽ സമാപിച്ചു. 

     എസ്. സുനന്ദ്, പി.സി. മുഹമ്മദ്‌ സിറാജ്, സായൂജ് അമ്പലക്കണ്ടി, ശിഹാബ് കന്നാട്ടി, അഖിൽ ഹരികൃഷ്ണൻ, വി.ടി. സൂരജ്, അർജുൻ കറ്റയാട്ട്, കെ.സി. മുഹമ്മദ്‌, സലീം മിലാസ്, ഷംസുദ്ധീൻ വടക്കയിൽ, സത്താർ കീഴരിയൂർ, എം.കെ. ഫസലുറഹ്മാൻ, കിഷോർ കാന്ത്‌, സി.കെ. ഹാഫിസ്, മുഹമ്മദ്‌ ഷാഹിം, ആദർശ് നൊച്ചാട്, ഇ.എൻ. സുമിത്ത്, രാജേഷ് മുതുകാട്, നിതിൻ വിളയാട്ടൂർ, ശ്വേത പേരാമ്പ്ര, കെ.കെ അനുരാഗ് നേതൃത്വം നൽകി. 

      ടി.ബി. റോഡ് പരിസരത്ത് രാജൻ മരുതേരി ഫ്ലാഗ് ഓഫ് ചെയ്തു. സി.പി.എ. അസീസ്, പി.കെ. രാഗേഷ്, പുതുക്കുടി അബ്ദുൽ റഹ്‌മാൻ, കെ.പി. റസാഖ്, പി.കെ. റഹീം, ആർ.കെ. മുഹമ്മദ്‌ എന്നിവർ പങ്കെടുത്തു.

NDR News
20 Dec 2023 10:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents