പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി
മാർച്ച് നവ കേരള യാത്രക്കിടയിൽ കെഎസ്യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിനെതിരെ
പേരാമ്പ്ര: യൂത്ത് കോൺഗ്രസ് കെഎസ്യു പ്രവർത്തകരെ മർദ്ദിച്ച പോലീസ് ഡിവൈഎഫ്ഐ നടപടിക്കെതിരെ കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ പെരുവണ്ണാമുഴി പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും തുടർന്ന് ധർണ്ണയും നടത്തി.
ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി മുനീര്‍ എരവത്ത് മാർച്ച് ഉദ്ഘാടനം ചെയ്തു ഇബ്രാഹിം മാസ്റ്റർ അധ്യക്ഷം വഹിച്ചു. രാമചന്ദ്രൻ കെ, ജോസ്കുട്ടി, ജിതേഷ് മുതുകാട്, എൻ പി വിജയൻ, ഗിരിജാ ശശി, എസ് സുനന്ദൻ, ഇ ടി സരീഷ് രവീന്ദ്രൻ പുതുക്കോട്ട എൻഎസ് നിതീഷ് വിനോദം കല്ലൂർ എന്നിവർ സംസാരിച്ചു.