കീഴരിയൂരിൽ മഹിള കോൺഗ്രസ് സധൈര്യം നൈറ്റ് വാക്ക് പ്രതിഷേധ സംഗമം നടത്തി
ജില്ലാ ജനറൽ സെക്രട്ടറി ഗിരിജ മനത്താനത്ത് ഉദ്ഘാടനം ചെയ്തു

കിഴരിയൂർ: കീഴരിയൂർ മണ്ഡലം മഹിള കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ സധൈര്യം നൈറ്റ് വാക്ക് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ നേതാവായ പ്രതിയെ കോടതിയിൽ നിന്ന് രക്ഷിക്കാൻ കൂട്ടുനിന്ന പാർട്ടി നേതൃത്വത്തിന്റെയും ഭരണകൂടത്തിന്റെയും നടപടിക്കെതിരെയാണ് പ്രതിഷേധ സംഗമം നടത്തിയത്. ഒപ്പം സ്ത്രീധനം എന്ന സാമൂഹ്യ തിന്മക്കെതിരെയും സംഗമത്തിൽ പ്രതിഷേധം അലയടിച്ചു. മണ്ഡലം മഹിള കോൺഗ്രസ് കമ്മിറ്റിയാണ് പ്രതിഷേധ പരിപാടി നടത്തിയത്
പ്രതിഷേധ സംഗമം ജില്ലാ ജനറൽ സെക്രട്ടറി ഗിരിജ മനത്താനത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം മഹിള കോൺഗ്രസ് പ്രസിഡണ്ട് കെപി സുലോചന ടീച്ചർ, ചടങ്ങിൽ ആധ്യക്ഷം വഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഇടത്തിൽ ശിവൻ മാസ്റ്റർ, സ്വപ്ന തേമ്പൊയിൽ, രജിത കെ വി , സവിത നിരത്തിന്റെ മീത്തൽ , ജലജ ടീച്ചർ, ഉഷ പി.എന്നിവർ സംസാരിച്ചു.