കുന്ദമംഗലം ഗവൺമെൻറ് ആർട്സ് കോളേജ് റീപോളിങ്ങിൽ യു ഡി എസ് എഫ് സഖ്യത്തിന് വിജയം
ഹൈക്കോടതി നിർദ്ദേശമനുസരിച്ചാണ് റീപോളിംഗ് നടത്തിയത്

കുന്ദമംഗലം: കുന്ദമംഗലം ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യു - എംഎസ്എഫ് നയിച്ച യു ഡി എസ് എഫ് സഖ്യത്തിന് വിജയം. ഹൈക്കോടതി നിർദേശം അനുസരിച്ചായിരുന്നു റീപോളിംഗ് നടത്തി ഫലം പ്രഖ്യാപിച്ചത്. റീപോളിങ്ങിലെ ഫലം കൂടി ചേർത്താണ് മൊത്തം ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. മുഴുവൻ ജനറൽ സീറ്റും യു ഡി എസ് എഫ് സഖ്യം നേടി. ചെയർമാൻ സ്ഥാനത്ത് എം എസ് എഫിന്റെ പി എം മുഹ്സിനും വൈസ് ചെയർമാൻ സ്ഥാനത്ത് കെഎസ്‌യുവിന്റെ കെ റിൻഷിദയും തെരഞ്ഞെടുക്കപ്പെട്ടു.
: കെ എസ് യുവിന്റെ വികെ ആദിത്യനാണ് ജനറൽ സെക്രട്ടറി പി നിവേദിത (ജോയിൻ സെക്രട്ടറി) അബ്ദുൽ ഷാജീദ് (യു യു സി ) ഇ.ഫാത്തിമ (ഫൈൻ ആർട്സ് സെക്രട്ടറി) ശ്യാം കൃഷ്ണ (ജനറൽ ക്യാപ്റ്റൻ) മഹിനാ ഷക്കീർ (മാഗസിൻ എഡിറ്റർ) എന്നിവരാണ് മറ്റു സീറ്റുകളിൽ വിജയിച്ചവർ. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ സംഘർഷമുണ്ടായ സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ കോടതി വിധി ഉണ്ടായത്. വിജയികൾ യുഡിഎസ്എഫ് നേതൃത്വത്തിൽ കുന്നമംഗലത്ത് ആഹ്ലാദപ്രകടനം നടത്തി. തുടർന്ന് നടന്ന സ്വീകരണയോഗം മുൻ എംഎൽഎ യു സി രാമൻ ഉദ്ഘാടനം ചെയ്തു.