headerlogo
politics

യൂത്ത് ലീഗ് യൂത്ത് മാർച്ചിന് ഇന്ന് കുറ്റ്യാടിയിൽ തുടക്കമാവും

ജാഥ ഡിസംബർ 10-ന് രാമനാട്ടുകരയിൽ സമാപിക്കും

 യൂത്ത് ലീഗ് യൂത്ത് മാർച്ചിന് ഇന്ന് കുറ്റ്യാടിയിൽ തുടക്കമാവും
avatar image

NDR News

26 Nov 2023 09:20 AM

കുറ്റ്യാടി : 'വിദ്വേഷത്തിനെതിരേ ദുർഭരണത്തിനെതിരേ' പ്രമേയത്തിൽ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാർച്ചിന് ഞായറാഴ്‌ച കുറ്റ്യാടിയിൽ തുടക്കമാകും. കുറ്റ്യാടി മുതൽ രാമനാട്ടുകര വരെയാണ് മാർച്ച് നടത്തുക. മുസ്ലിം യൂത്ത് ലീഗ് ജില്ലാപ്രസിഡൻ്റ് മിസ്ഹബ് കീഴരിയൂർ, ജനറൽ സെക്രട്ടറി ടി. മൊയ്തീൻകോയ, ട്രഷറർ കെ.എം.എ. റഷീദ്, സീനിയർ വൈസ് പ്രസിഡന്റ് സി. ജാഫർ സാദിഖ് എന്നിവർ നയിക്കുന്ന ജാഥ ഡിസംബർ 10-ന് രാമനാട്ടുകരയിൽ സമാപിക്കും. 

      സമാപന സംഗമം സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും.ഇന്ന് വൈകീട്ട് നാലിന് കുറ്റ്യാടി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന ഉദ്ഘാടനസമ്മേളനം മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ മുഖ്യാതിഥിയാവുമെന്നും ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. സ്വാഗത സംഘം ഭാരവാഹികളായ പാറക്കൽ അബ്ദുല്ല, സൂപ്പി നരിക്കാട്ടേരി, എം.പി. ഷാജഹാൻ, വി.പി. മൊയ്‌തു, മൻസൂർ എടവലത്ത്, സി.എ. നൗഫൽ, മനാഫ് ഊരത്ത്, കണ്ടോത്ത് അമ്മത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

 

 

 

NDR News
26 Nov 2023 09:20 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents