പാലസ്തീൻ ഐക്യദാർഢ്യ മഹാറാലി; മേപ്പയൂരിൽ വിളംബര ജാഥ നടത്തി
മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ജാഥ

മേപ്പയൂർ: കെ.പി.സി.സിയുടെ നേതൃത്വത്തിൽ കോഴിക്കോട് നടക്കുന്ന പാലസ്തീൻ ഐക്യദാർഢ്യ മഹാറാലി വിജയിപ്പിക്കുന്നതിന് വേണ്ടി മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി.
മണ്ഡലം പ്രസിഡൻ്റ് പി.കെ. അനീഷ്, ഇ. അശോകൻ, കെ.പി. രാമചന്ദ്രൻ, കെ.പി. വേണുഗോപാൽ, സി.പി. നാരായണൻ, ആർ.കെ. ഗോപാലൻ, രവീന്ദ്രൻ വളളിൽ, എടയിലാട്ട് ഉണ്ണികൃഷ്ണൻ, മനോജ് ചാനത്ത്, സത്യൻ വിളയാട്ടൂർ, പ്രസന്ന ചൂരപ്പറ്റ, കെ.എം. ശ്യാമള, ആന്തേരി ഗോപാലകൃഷ്‌ണൻ, ഏ.കെ. ബാലകൃഷ്ണൻ, ടി.കെ. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
റിൻജുരാജ്, രാജേഷ് കൂനിയത്ത്, സി.എം. ബാബു, ഷബീർ ജന്നത്ത്, അർഷിദ എന്നിവർ നേതൃത്വം നൽകി.