ബാലസംഘം പേരാമ്പ്ര ഏരിയാ കമ്മിറ്റി പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു
പ്രശസ്ത ചിത്രകാരൻ അഭിലാഷ് തിരുവോത്ത് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: ബാലസംഘം പേരാമ്പ്ര ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യ സദസ് നടത്തി. പ്രശസ്ത ചിത്രകാരൻ അഭിലാഷ് തിരുവോത്ത് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡൻ്റ് എസ്.ജെ. സാഞ്ചൽ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി റീഥീകറിയ സ്വാഗതവും ദേവനന്ദ ആവള നന്ദിയും പറഞ്ഞു.
ഫിദൽ കെ.എം., ദേവിക പാലയാട്ട്, ഏരിയാ കോഡിനേറ്റർ കെ.കെ. നിധീഷ്, ആർ.വി. അബ്ദുള്ള, പി.എം. സുലഭ, ബാലകൃഷ്ണൻ കൽപ്പത്തൂർ, കെ.കെ. രാജൻ, മുതുകാട് തുടങ്ങിയവർ സംസാരിച്ചു.