ബാലസംഘം 20000 കുട്ടികളെ അംഗങ്ങളാക്കും; ഏരിയാ പ്രവർത്തക യോഗം
സംസ്ഥാന എക്സിക്യുട്ടിവ് അംഗം കെ.കെ. ലതിക ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: ബാലസംഘം പേരാമ്പ്ര ഏരിയയിൽ 400 യൂണിറ്റുകളിലായി 20000 കുട്ടികളെ അംഗങ്ങളാക്കാൻ ബാലസംഘം പേരാമ്പ്ര ഏരിയാ പ്രവർത്തക യോഗം തീരുമാനിച്ചു. സംസ്ഥാന എക്സിക്യുട്ടിവ് അംഗം കെ.കെ. ലതിക ഉദ്ഘാടനം ചെയ്തു.
ജില്ലാ കൺവീനർ വി.സുന്ദരൻ എം. കുഞ്ഞമ്മത്, കെ. രാജീവൻ, ഏരിയാ സെകട്ടറി റീഥിക റിയ, ഏരിയാ കൺവീനർ കെ. രാമകൃഷ്ണൻ, ഏരിയാ കോഡിനേറ്റർ കെ.കെ. നിധിഷ്, രമ്യ ഏ.പി., ആർ.വി. അബ്ദുള്ള ദേവനന്ദ, ദേവിക പാലയാട്ട് തുടങ്ങിയവർ സംസാരിച്ചു.
ഏരിയാ പ്രസിഡൻ്റ് സാഞ്ചൽ എസ്.ജെ അധ്യക്ഷത വഹിച്ചു. ഏരിയാ ജോ: സെക്രട്ടറി ഫിദൽ കെ.എം. സ്വാഗതവും വ്യാസ് വിജയ് നന്ദിയും പറഞ്ഞു.