സെക്രട്ടറിയേറ്റ് ഉപരോധം വിജയിപ്പിക്കാൻ യുഡിഎഫ് നടുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റി
ബാലുശ്ശേരി നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ പി മുരളീധരൻ ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: പിണറായി വിജയൻ സർക്കാരിൻറെ അഴിമതിക്കെതിരെ, മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ഒക്ടോബർ 18ന് നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധം വിജയിപ്പിക്കാൻ നടുവണ്ണൂരിൽ ചേർന്ന യുഡിഎഫ് പഞ്ചായത്ത് കൺവെൻഷൻ തീരുമാനിച്ചു. സർക്കാർ അല്ലിത് കൊള്ളക്കാർ എന്ന മുദ്രാവാക്യ വുമായാണ് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 18ന് സെക്രട്ടറിയേറ്റ് ഉപരോധിക്കുന്നത്.
ബാലുശ്ശേരി നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ പി മുരളീധരൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നടുവണ്ണൂർ പഞ്ചായത്ത് ചെയർമാൻ അഷ്റഫ് മങ്ങര ചടങ്ങിൽ അധ്യക്ഷം വഹിച്ചു. കാവിൽ പി മാധവൻ, കെ രാജീവൻ , സാജിദ് നടുവണ്ണൂർ, എംകെ ജലീൽ , എ പി ഷാജി, ഷബീർ നെടുങ്കണ്ടി, ഷാഹുൽഹമീദ് നടുവണ്ണൂർ, അഷ്റഫ് പുതിയപ്പുറം, എം സത്യനാഥൻ മാസ്റ്റർ, ബട്ടൻകുട്ടി നടുവണ്ണൂർ, സജീവൻ മക്കാട്ട്, കെ ബാലൻ, നിസാർ ടി, സദാനന്ദൻ പാറക്കൽ, സിറാജ് നടുവണ്ണൂർ , കെ പി സത്യൻ എന്നിവർ സംസാരിച്ചു