കേരഫെഡ് അഴിമതിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകും; അഹമ്മദ്‌കുട്ടി ഉണ്ണികുളം
നടുവണ്ണൂരിൽ സംയുക്ത ട്രേഡ് യൂണിയൻ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

നടുവണ്ണൂർ: മന്ദങ്കാവിലെ കേരഫെഡ് നിയമനങ്ങളിലെ അഴിമതിയ്ക്കും തൊഴിലാളി വിരുദ്ധ നിലപാടുകൾക്കുമെതിരെ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് അഹമ്മദ്‌കുട്ടി ഉണ്ണികുളം. നടുവണ്ണൂരിൽ ചേർന്ന സംയുക്ത ട്രേഡ് യൂണിയൻ ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.എൻ.ടി.യു.സി. അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം മനോജ് എടാണി മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് മങ്ങര അധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പഞ്ചായത്ത് അംഗം കാവിൽ പി. മാധവൻ, യൂത്ത് ലീഗ് അഖിലേന്ത്യാ സെക്രട്ടറി സാജിദ് നടുവണ്ണൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എ.പി. ഷാജി, മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഷ്‌റഫ് പുതിയപ്പുറം, ഐ.എൻ.ടി.യു.സി. ജില്ലാ സെക്രട്ടറി കെ. ചന്തപ്പൻ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഷബീർ നിടുങ്ങണ്ടി, ബാപ്പൻ കുട്ടി നടുവണ്ണൂർ, ആഷിഫ് പി.പി., ആഷിഫ്, കുഞ്ഞിമൊയ്‌തി, എം.കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി കൺവീനർ എം.കെ. ജലീൽ സ്വാഗതവും ഗ്രാമ പഞ്ചായത്ത് അംഗം ടി. നിസാർ നന്ദിയും പറഞ്ഞു. സംയുക്ത സമര സമിതി ചെയർമാനായി കാവിൽ പി. മാധവനെയും കൺവീനറായി സാജിദ് നടുവണ്ണൂരിനെയും ട്രഷറർ ആയി അഷ്‌റഫ് മങ്ങരയെയും തിരഞ്ഞെടുത്തു.