ബാലസംഘം ബാപ്പുജി സ്മൃതി സംഗമം ഓക്ടോബർ 1, 2 തീയതികളിൽ
പേരാമ്പ്ര ഏരിയാ ശിൽപ്പശാല ഏരിയാ സെക്രട്ടറി റീഥിക റിയ ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: ബാലസംഘം പേരാമ്പ്ര ഏരിയയിലെ 300 യൂണിറ്റുകളിൽ ഓക്ടോബർ 1, 2 തിയതികളിൽ ബാപ്പുജി സ്മൃതി സംഗമം നടത്താൽ ബാലസംഘം ഏരിയാ ശിൽപ്പശാല തീരുമാനിച്ചു. ശിൽപ്പശാല ഏരിയാ സെക്രട്ടറി റീഥിക റിയ ഉദ്ഘാടനം ചെയ്തു.
ജില്ലാ അക്കാദമിക് കൺവീനർ കെ.പി. പ്രിയദർശൻ, കെ. രാമകൃഷ്ണൻ, ആർ.വി. അബ്ദുള്ള, ദേവ് അമ്പാളി, അനാമിക എ.എസ്., ഏ.പി. രമ്യ, കെ.എം. സുരേഷ്, രാജീവൻ കെ.കെ. തുടങ്ങിയവർ സംസാരിച്ചു. ഏരിയാ പ്രസിഡൻ്റ് സാഞ്ചൽ എസ്.ജെ. അധ്യക്ഷത വഹിച്ചു. ഏരിയാ കോഡിനേറ്റർ കെ.കെ. നിധിഷ് സ്വാഗതവും വ്യാസ് വിജയ് നന്ദിയും പറഞ്ഞു.