ആംബുലൻസ് അടിച്ചു തകർത്തതിൽ ഐ.എൻ.ടി.യു.സി. അരിക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു
മുസ്‌ലിം ലീഗ് അരിക്കുളം പഞ്ചായത്ത് കമ്മറ്റിയുടെ ഹരിത സ്പർശം എന്ന ആംബുലൻസാണ് അടിച്ചു തകർത്തത്

അരിക്കുളം: മുസ്‌ലിം ലീഗ് അരിക്കുളം പഞ്ചായത്ത് കമ്മറ്റിയുടെ ഹരിത സ്പർശം എന്ന ആംബുലൻസാണ് ഇരുട്ടിന്റെ മറവിൽ സാമൂഹിക ദ്രോഹികൾ അടിച്ചു തകർത്തത് അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി പൊതുജനങ്ങൾക്കായി സമർപ്പിച്ച ഈ ആംബുലൻസ് പാവപ്പെട്ട രോഗികൾക്ക് ഒരു ആശ്രയമായിരുന്നു ഹരിതസ്പർശം ആംബുലൻസിനുള്ളിലുള്ള മെഡിക്കൽ ഉപകരണങ്ങളും അടിച്ചു തകർത്ത് നിലയിലാണ്.
ആംബുലൻസ് അടിച്ചു തകർത്ത അക്രമികളെ ഉടനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് മോട്ടോർ എംപ്ലോയീസ് അസോസിയേഷൻ ഐ.എൻ.ടി.യു.സി. അരിക്കുളം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. റിയാസ് ഊട്ടേരി അധ്യക്ഷത വഹിച്ചു. സീനിയർ കോൺഗ്രസ് നേതാവ് എസ്. മുരളീധരൻ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗം കെ കെ ബാലൻ, മുൻ ഗ്രാമപഞ്ചായത്ത് അംഗം ഇ.കെ. ശശി, ശ്രീധരൻ കണ്ണമ്പത്ത്, യൂസഫ് കുറ്റി കണ്ടി, അനിൽകുമാർ അരിക്കുളം, ശ്രീധരൻ കൽപ്പത്തൂർ, ശ്രീകുമാർ കാളിയത്ത്മുക്ക് എന്നിവർ സംസാരിച്ചു. മുഹമ്മദ് എടചേരി സ്വാഗതവും ഇസ്മായിൽ പാറക്കുളങ്ങര നന്ദിയും പറഞ്ഞു.