ഡല്‍ഹി സര്‍വകലാശാലയില്‍ എന്‍എസ്‌യു-എസ്എഫ്‌ഐ സംഘര്‍ഷം
ആറ് എന്‍എസ്‌യു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല നോര്‍ത്ത് ക്യാംപസിന് സമീപം എന്‍എസ്യു-എസ്എഫ്‌ഐ സംഘര്‍ഷം. വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് തര്‍ക്കം. ആറ് എന്‍എസ്‌യു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
എസ്എഫ്ഐക്കാര്‍ താമസസ്ഥലത്ത് കയറി ആക്രമിച്ചുവെന്ന് എന്‍എസ്‌യു പ്രവര്‍ത്തകര്‍ ആരോപിച്ചു. വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണു ണ്ടായതെന്നാണ് എസ്എഫ്‌ഐ വിശദീകരണം.