അരിക്കുളത്ത് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് ഓഫീസ് ധർണ്ണ നടത്തി
ഏരിയാ ജോ: സെക്രട്ടറി എൽ.ബി. ലിബീഷ് ഉദ്ഘാടനം ചെയ്തു

അരിക്കുളം: ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു.,) അരിക്കുളം ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ഓട്ടോ സ്റ്റാന്റുകൾ നിലനിർത്തുക, തൊഴിലാളികളുടെ തൊഴിലും തൊഴിൽ മേഖലയും സംരക്ഷിക്കുക, പഞ്ചായത്ത് പെർമിറ്റ് സംവിധാനം കാര്യക്ഷമമാക്കുക ടൗണിൽ ശുചി മുറി അനുവദിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു സമരം.
ധർണ്ണാ സമരത്തിൽ ഏരിയാ കമ്മറ്റി അംഗം പി.എം. ബാബു അധ്യക്ഷനായി. ഏരിയാ ജോ: സെക്രട്ടറി എൽ.ബി. ലിബീഷ് ഉദ്ഘാടനം ചെയ്തു. ശരത് ലാൽ അരിക്കുളം സ്വാഗതവും ടി.എം. മുരളി നന്ദിയും പറഞ്ഞു.
സി.എം. സത്യൻ അഭിവാദ്യം ചെയ്തു. സമരത്തിന് അജയൻ അരിക്കുളം, ജ്യോതിഷ്, ഷറഫു കുരുടി മുക്ക്, ഗോപാലൻ തുടങ്ങിയവർ നേതൃത്വം നൽകി.