എ.കെ. കൃഷ്ണൻ മാസ്റ്റർ പഠന കേന്ദ്രവും ഊരള്ളൂർ മേഖലാ കോൺഗ്രസ് കമ്മിറ്റിയും അനുമോദന യോഗം സംഘടിപ്പിച്ചു
കോൺഗ്രസ് മേപ്പയൂർ ബ്ലോക്ക് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു

അരിക്കുളം: എ.കെ കൃഷ്ണൻ മാസ്റ്റർ പഠന കേന്ദ്രം, ഊരള്ളൂർ മേഖലാ കോൺഗ്രസ് കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി., പ്ലസ്ടു, വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ, കിക്ക് ബോക്സിങ് സംസ്ഥാന ചാമ്പ്യൻ അതുൽ രാജ്, നാൽപതു വർഷത്തിലധികം അംഗൻവാടി ടീച്ചർ ആയി സേവനമനുഷ്ഠിച്ച പി.എം. രാധ, കോഴിക്കോട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് അഡ്മിഷൻ ലഭിച്ച മുഹമ്മദ് റാഷിക്ക്, ഫ്ലവഴ്സ് കോമഡി ഉത്സവ ഫെയിം ആരഭി എസ്.ബി. എന്നിവർക്ക് ആദരവും അനുമോദനവും അർപ്പിച്ചു.
ചടങ്ങ് കോൺഗ്രസ് മേപ്പയൂർ ബ്ലോക്ക് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശശി ഊട്ടേരി മുഖ്യാതിഥിയായി. ബൂത്ത് പ്രസിഡന്റ് ടി.ടി. ശങ്കരൻ നായർ സ്വാഗതം ആശംസിച്ചു. പഠന കേന്ദ്രം ചെയർമാൻ സത്യൻ തലയഞ്ചേരി അധ്യക്ഷത വഹിച്ചു.
ഇ.കെ. ഭാസ്കരൻ നന്ദി പറഞ്ഞു. സി. രാമദാസ്, അനസ് കാരയാട്, നാസർ ചാലിൽ, പി.എം. രാധ, ടി.എം. സുകുമാരൻ, ഇ.കെ. ദാക്ഷായണി, ദാമോദരൻ എടകുടറ്റിയാപുറത്ത്, യു.വി. മുഹമ്മദ് റാഷിക് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.