headerlogo
politics

രാജീവ് ഗാന്ധി ഫൗണ്ടേഷൻ അരിക്കുളം ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി

സീനിയർ കോൺഗ്രസ്സ് നേതാവ് ടി. രാരു കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു

 രാജീവ് ഗാന്ധി ഫൗണ്ടേഷൻ അരിക്കുളം ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി
avatar image

NDR News

01 Aug 2023 10:06 PM

അരിക്കുളം: കേരളത്തിലെ ജനമനസ്സുകളിൽ ഉമ്മൻ ചാണ്ടി എന്നും ജീവിക്കുമെന്ന് സീനിയർ കോൺഗ്രസ്സ് നേതാവ് ടി. രാരു കുട്ടി പറഞ്ഞു. പാവങ്ങളുടെ ഒപ്പം നടന്ന ജന നായകനായിരുന്നെന്നും അദ്ദേഹം കൂട്ടി ചേർത്തു. രാജീവ് ഗാന്ധി ഫൗണ്ടേഷൻ അരിക്കുളം സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

      എസ്. മുരളിധരൻ അധ്യക്ഷനായി. ശ്രീധരൻ കണ്ണമ്പത്ത്, ശ്രീധരൻ കൽപ്പത്തൂർ, യൂസഫ് കുറ്റിക്കണ്ടി, കെ.കെ. ബാലൻ, റിയാസ് ഊട്ടേരി, കെ. ശ്രീകുമാർ, അനിൽകുമാർ അരിക്കുളം എന്നിവർ സംസാരിച്ചു.

NDR News
01 Aug 2023 10:06 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents