മണിപ്പൂർ ക്രൂരതയ്ക്കെതിരെ കെ.എസ്.എസ്.പി.യുവും പ്രതിഷേധവുമായി രംഗത്ത്
ജില്ലാ ട്രഷറർ എൻ.കെ. ബാലകൃഷ്ണൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു
പയ്യോളി: മാസങ്ങളായി മണിപ്പൂരിൽ പടർന്നുപിടിക്കുന്ന ക്രൂരതയ്ക്കും, സ്ത്രീകൾക്കെതിരെ നടക്കുന്ന പീഡനങ്ങൾക്കുമെതിരെ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പയ്യോളി ബ്ലോക്ക് കമ്മിറ്റിയും പ്രതിഷേധവുമായി രംഗത്തെത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, പീഡനങ്ങൾക്കും കൊലപാതകങ്ങൾക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കുക, ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുക എന്നീ മുദ്രാവാക്യങ്ങൾ മുഴക്കി ട്രഷറി പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം ബസ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.
ടി. കുഞ്ഞിരാമൻ, വി.പി. നാണു, എ.എം. കുഞ്ഞിരാമൻ, കെ.വി. രാജൻ, എം.ടി. നാണു എന്നിവർ നേതൃത്വം നൽകി. ജില്ലാ ട്രഷറർ എൻ.കെ. ബാലകൃഷ്ണൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ടി. കുഞ്ഞിരാമൻ, വി.പി. നാണു, വി.ഐ. ഹംസ, എ.എം. കുഞ്ഞിരാമൻ, കെ.ടി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായാണ് പയ്യോളിയിലും പ്രകടനവും പൊതുയോഗവും നടന്നത്.