headerlogo
politics

ചാലിക്കരയിൽ ശാഖ വനിതാലീഗ് അനുമോദന യോഗവും മയ്യത്ത് പരിപാലന ക്ലാസും സംഘടിപ്പിച്ചു

ടി.കെ. ഇബ്രാഹിം ഉദ്ഘാടനം നിർവഹിച്ചു

 ചാലിക്കരയിൽ ശാഖ വനിതാലീഗ് അനുമോദന യോഗവും മയ്യത്ത് പരിപാലന ക്ലാസും സംഘടിപ്പിച്ചു
avatar image

NDR News

24 Jul 2023 05:17 PM

പേരാമ്പ്ര: ശാഖ വനിതാലീഗ് ചാലിക്കരയിൽ സംഘടിപ്പിച്ച ഓൾ ഇന്ത്യാ മെഡിക്കൽ എൻട്രൻസിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും മയ്യത്ത് പരിപാലന പ്രാക്ടിക്കൽ ക്ലാസും ടി.കെ. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. 

       മെഡിക്കൽ എൻട്രൻസിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സ്നേഹോപഹാരം നൂർ ബീന ഹബീബിന് വനിതാലീഗ് നേതാവ് കൂത്താളി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ആയിശ സമ്മാനിച്ചു. ചടങ്ങിൽ സലീന വി.എം. അധ്യക്ഷത വഹിച്ചു. റുഖിയ കുന്നത്ത് സ്വാഗതം പറഞ്ഞു.

       ചടങ്ങിൽ സ്ത്രീകൾക്കായി മയ്യത്ത് പരിപാലന പ്രാക്റ്റിക്കൽ ക്ലാസ് ആയിഷ നയിച്ചു. കുഞ്ഞയിഷ, ഫൗസിയ, നസല പി., നഫീസ എസ്.കെ., ഇബ്രാഹിം പി.കെ., അസ്സയിനാർ എസ്.കെ., അബ്ദു റഹിമാൻ സി., നാസർ പി.കെ.കെ., അബൂബക്കർ കെ. തുടങ്ങിയവർ പ്രസംഗിച്ചു.

NDR News
24 Jul 2023 05:17 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents