headerlogo
politics

നടുവണ്ണൂരിൽ മുസ്ലിം ലീഗ് കായിദെ മില്ലത്ത് സെൻററിനുള്ള ഫണ്ട് സമാഹരണം നടത്തി

അഞ്ചു സ്‌ക്വാഡുകളായി പഞ്ചായത്തിലെ പത്ത് ശാഖകളിൽ പ്രചരണം നടത്തി

 നടുവണ്ണൂരിൽ മുസ്ലിം ലീഗ് കായിദെ മില്ലത്ത് സെൻററിനുള്ള ഫണ്ട് സമാഹരണം നടത്തി
avatar image

NDR News

17 Jul 2023 07:04 AM

നടുവണ്ണൂർ : മുസ്‌ലിം ലീഗ് ദില്ലിയിൽ പണിയുന്ന ഖാഇദെ മില്ലത്ത് സെന്റർ ഫണ്ട് സമാഹരണം നടുവണ്ണൂർ പഞ്ചായത്തിൽ ഏറെ ആവേശമായി. മഹാരഥന്മാരായ ഖാഇദെ മില്ലത്ത്, സീതി സാഹിബ്‌, ബാഫഖി തങ്ങൾ, സി എച്ച്, ശിഹാബ് തങ്ങൾ എന്നിവരുടെ നാമധേയത്തിൽ അഞ്ചു സ്‌ക്വാഡുകളായി പഞ്ചായത്തിലെ പത്ത് ശാഖകളിൽ പ്രവർത്തകർ പ്ലകാർഡുകളും ഹരിതക്കൊടി കളുമായി വീട് വീടാന്തരം കയറിയിറങ്ങി പ്രചരണം നടത്തി.

      ഓരോ ശാഖയിലും ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ്, വനിതാ ലീഗ്, കെ.എം. സി.സി പ്രവർത്തകരുടെ സാന്നിധ്യത്തിൽ ഉദ്ഘാടന സംഗമവും നടന്നു. നടുവണ്ണൂരിൽ മൊയ്തുമാസ്റ്റർ,ചെമ്മലപ്പുറം ഖദീജ ടീച്ചർ, തുരുത്തിമുക്ക് ആഷിഫ് മാസ്റ്റർ, വെങ്ങളത്ത് കണ്ടിയിൽ കെ.വി കോയ, കീഴുക്കോട്ട് കടവിൽ റഫീഖ് തുളുവന കണ്ടി, കരുമ്പാ പൊയിൽ അരക്കണ്ടി മജീദ്, പള്ളിയത്ത് കുനിയിൽ നൗഷാദ് പൊറായിൽ, കരുവണ്ണൂരിൽ ബുഹാരിമാസ്റ്റർ, എലങ്കമലിൽ അബദുറിമാൻ കണിയാൻ കണ്ടി,തോട്ടുമുലയിൽ വിളക്കുമടം ഇമ്പിച്ചി മൊയ്തി സാഹിബ് എന്നിവർ ഉദ്ഘാടനം ചെയ്തു.

NDR News
17 Jul 2023 07:04 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents