മലബാർ ദേവസ്വം എംപ്ലോയീസ് കോഴിക്കോട് ജില്ലാ സമ്മേളനം പേരാമ്പ്രയിൽ
സമ്മേളനം ജൂലായ് 15ന് ശനിയാഴ്ച വി.വി. ദക്ഷിണാമൂർത്തി ഹാളിൽ വെച്ച് നടക്കും

പേരാമ്പ്ര: മലബാർ ദേവസ്വം എംപ്ലോയീസ് (സി.ഐ.ടി.യു.) കോഴിക്കോട് ജില്ലാ സമ്മേളനം 2023 ജൂലായ് 15ന് ശനിയാഴ്ച രാവിലെ പേരാമ്പ്ര വി.വി. ദക്ഷിണാമൂർത്തി ഹാളിൽ വെച്ച് നടക്കും. കോഴിക്കോട് ജില്ലയിലെ 11 ഏരിയാ സമ്മേളനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 175 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് മാമ്പറ്റ ശ്രീധരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി എം. ഗിരീഷ്, യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എ.കെ. പത്മനാഭൻ, സംസ്ഥാന ജന. സെക്രട്ടറി കെ.ടി. അനിൽകുമാർ മുതലായ ജില്ലാ - സംസ്ഥാന നേതാക്കൾ പങ്കെടുക്കും.