headerlogo
politics

കെ.എസ്.ടി.യു. കുന്നുമ്മൽ ഉപജില്ലാ കമ്മിറ്റി ധർണ്ണ നടത്തി

ജില്ലാ മുസ്‌ലിം ലീഗ് ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു

 കെ.എസ്.ടി.യു. കുന്നുമ്മൽ ഉപജില്ലാ കമ്മിറ്റി ധർണ്ണ നടത്തി
avatar image

NDR News

26 Jun 2023 08:56 PM

കുറ്റ്യാടി: അധ്യപകരുടെ സർവ്വീസ് സംബന്ധമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ടി.യു. കുന്നുമ്മൽ ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ഉപജില്ല പ്രസിഡന്റ് ടി.പി. സജിദ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു.

      ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ. മുഹമ്മദ് റിയാസ്,,ജില്ലാ സെക്രട്ടറി കെ.പി. ശംസീർ, വിദ്യാഭ്യാസ ജില്ലാ വൈസ് പ്രസിഡന്റ് പി.വി. നൗഷാദ്, കാസിം മലയിൽ, പി.കെ. ബഷീർ, ടി. സൈനുദ്ദീൻ, ടി.എം. മജീദ്, വി.വി. സഫീർ, പി.കെ. നവാസ്, സി.വി. സാലിഹ്, ഫസ്ന സഫീർ എന്നിവർ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി എ. മുഹമ്മദ് ഷരീഫ് സ്വാഗതവും ട്രഷറർ സി. മുഹമ്മദ് ഫാസിൽ നന്ദിയും പറഞ്ഞു.

NDR News
26 Jun 2023 08:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents